Skip to main content

ന്യൂഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയിലെ പുരോഹിതരായ സയ്യിദ് ആസിഫ് നിസാമിയും അനന്തരവനായ നസീം നിസാമിയും ഇന്ത്യയില്‍ തിരിച്ചെത്തി. പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തവേ ഇവരെ കാണാതായിരുന്നു. ഇന്ത്യയുടെ ചാര സംഘടനയുടെ ഏജന്റുമാര്‍ ആണെന്ന് ഒരു പ്രാദേശിക പത്രം തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്‍ പാകിസ്ഥാന്‍ രഹസ്യാനേഷണ ഏജന്‍സി തങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് സൂഫി പുരോഹിതര്‍ പറഞ്ഞു.

 

പുരോഹിതരെ കണ്ടെത്താന്‍ നടപടിയെടുക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാകിസ്ഥാനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇരുവരും തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ സ്വരാജിനെ കണ്ടു സംസാരിച്ചു.

 

ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയിലെയും ഗരീബ് നവാസ് എന്നറിയപ്പെടുന്ന മൊയ്നുദ്ദീന്‍ ചിസ്തിയുടെ ലാഹോറിലെ ദര്‍ഗയിലെയും പുരോഹിതര്‍ പരസ്പരം സന്ദര്‍ശിക്കുന്ന പതിവുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ പുരോഹിതര്‍ പാകിസ്ഥാനില്‍ എത്തിയത്.   

Tags