Skip to main content

89-ാമത് ഓസ്കാര്‍ പുരസ്കാരങ്ങളില്‍ നേട്ടം കൊയ്ത് ലാ ലാ ലാന്‍ഡ്. 14 നോമിനേഷനുകള്‍ നേടിയിരുന്ന ചിത്രം മികച്ച സംവിധായകന്‍ അടക്കം ആറു പുരസ്കാരങ്ങള്‍ നേടി. അതേസമയം, മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ബാരി ജെങ്കിസ് സംവിധാനം ചെയ്ത മൂണ്‍ലൈറ്റ് നേടി. ലാ ലാ ലാന്‍ഡ് മികച്ച ചിത്രമായി ആദ്യം തെറ്റായി പ്രഖ്യാപിച്ചിരുന്നു.

 

ലാ ലാ ലാന്‍ഡിലൂടെ ഡാമിയന്‍ ചസല്‍ മികച്ച സംവിധായകനും എമ്മ സ്റ്റോണ്‍ മികച്ച നടിയ്ക്കും ഉള്ള പുഅര്സ്കാരങ്ങള്‍ കരസ്ഥമാക്കി. മാഞ്ചസ്റ്റര്‍ ബൈ ദ സീയിലെ അഭിനയത്തിന് കേസി അഫ്ലെക് മികച്ച നടനുള്ള പ്രകാരം നേടി. ഇതേ ചിത്രത്തിലൂടെ കെന്നത് ലോംഗര്‍ഗന്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി.  

 

സ്വവര്‍ഗ്ഗസ്നേഹിയായഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ചെറുപ്പക്കാരന്റെ കഥ പറയുന്ന മൂണ്‍ലൈറ്റ് മികച്ച അനുരൂപ തിരക്കഥ, മഹേര്‍ഷാല അലിയിലൂടെ മികച്ച സഹനടന്‍ എന്നീ പുരസ്കാരങ്ങളും നേടി. അഭിനയത്തിന് ഓസ്കാര്‍ പുരസ്കാരം നേടുന്ന ആദ്യ മുസ്ലിം കൂടിയാണ് അലി. ഫെന്‍സസിലെ അഭിനയത്തിലെ വയള ഡേവിസ് മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി.