Skip to main content

പാര്‍ട്ടി നടത്തിയ സമൂഹ വിവാഹവുമായി ബന്ധപ്പെട്ട ഒരു പരാതിയില്‍ കേരള കോണ്ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എം മാണിക്കെതിരെ ത്വരിത പരിശോധന നടത്താന്‍ പ്രത്യേക വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു.

 

പാര്‍ട്ടി സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് 2014 ഒക്ടോബറില്‍ നടത്തിയ പരിപാടിയ്ക്കുള്ള പണം അഴിമതിയിലൂടെ സമാഹരിച്ചതാണെന്നാണ് ആരോപണം. പരിപാടിയില്‍ 150 ദമ്പതികള്‍ക്ക് അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും ഒന്നര ലക്ഷം രൂപയും നല്‍കിയതായി പരാതിയില്‍ പറയുന്നു.

 

നേരത്തെ, കോഴി കച്ചവട കമ്പനിയ്ക്കും ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്കും നല്‍കിയ നികുതിയിളവുമായി ബന്ധപ്പെട്ട് ഖജനാവിന് നഷ്ടം വരുത്തിയെന്ന ആരോപണത്തില്‍ മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ബാര്‍ കോഴ കേസില്‍ തുടന്വേഷണം നടത്താന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.

Tags