അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബുവിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വസതിയിലും സന്തതസഹചാരികളായ രണ്ട് പേരുടെ കുമ്പളത്തെയും പനങ്ങാട്ടെയും ബാബുവിന്റെ രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ചവരുടെ പാലാരിവട്ടത്തേയും തൊടുപുഴയിലേയും വീടുകളിലും ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പരിശോധന നടക്കുന്നു.
മന്ത്രിയായിരിക്കെ ബാബു ബിനാമികള്‍ വഴി ഭൂമി ഇടപാടുകള്‍ നടത്തിയതായും അധികാര ദുര്‍വിനിയോഗം നടത്തി സ്വത്ത് സമ്പാദിച്ചതായും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ആരോപിക്കുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡിന് അനുമതി നേടിയത്.
ബാർ, ബീയർ-വൈൻ പാർലർ എന്നിവയുടെ ലൈസൻസുകൾ അനുവദിച്ചതിലെ ക്രമക്കേട് സംബന്ധിച്ച് നേരത്തെ വിജിലന്‍സ് ബാബുവിനെതിരെ കേസെടുത്തിരുന്നു.