Skip to main content

ശാരദ ചിട്ടി തട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ് അയച്ചു. സെപ്തംബര്‍ ആദ്യം കൊല്‍ക്കത്തയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് സമന്‍സ്.

 

മുന്‍ കേന്ദ്രമന്ത്രി മാതംഗ് സിന്‍ഹിന്റെ ഭാര്യയും ശാരദ കേസില്‍ പ്രതിയുമായ മനോരന്ജന സിന്‍ഹിന് വേണ്ടി ഒരു കരാര്‍ തയ്യാറാക്കിയത് മുതിര്‍ന്ന അഭിഭാഷക കൂടിയായ നളിനി ചിദംബരമാണ്.

 

കേസില്‍ നേരത്തെയും നളിനി ചിദംബരത്തെ ഇ.ഡിയും സി.ബി.ഐയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍, പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതിനാലാണ് ഈ സമന്‍സ് എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags