ആക്രമണകാരികളായ തെരുവ് നായ്ക്കളെ മരുന്ന കുത്തിവെച്ച് കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ദേശീയ മൃഗ സംരക്ഷണ ബോര്‍ഡ്. സര്‍ക്കാറിന്റെ തീരുമാനം നിയമത്തിനും സുപ്രീം കോടതി ഉത്തരവിനും വിരുദ്ധമാണെന്നും പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയക്കുമെന്നും ബോര്‍ഡ് അദ്ധ്യക്ഷന്‍ ഡോ. ആര്.എം ഖര്‍ബ് പറഞ്ഞു.
ജനങ്ങള്‍ക്ക് ഭീഷണിയാവുന്ന തെരുവ് നായ്ക്കളെ പ്രത്യകം മരുന്ന് കുത്തിവെച്ച് കൊല്ലുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് സ്ത്രീ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാറിന്റെ നടപടി.