Skip to main content
തിരുവനന്തപുരം

 

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം മ്യൂസിയമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് ആഗസ്റ്റ് ആറിന് മുന്‍പ് സുപ്രീം കോടതിയെ അറിയിക്കുമെന്നും കോടതിയുടെ അനുമതിയോടെ ക്ഷേത്രത്തിന്റെ ഭരണച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

 

നിധിശേഖരവുമായി ബന്ധപ്പെട്ട് രാജകുടുംബത്തെ അധിക്ഷേപിക്കുന്ന നിലപാടുകളെ മുഖ്യമന്ത്രി വിമര്‍ശിച്ചു. രാജകുടുംബത്തിന്റെ വിശ്വാസ്യതയുടെ തെളിവാണ് ക്ഷേത്രത്തിലെ അമൂല്യ നിധി ശേഖരമെന്നും രാജകുടുംബത്തെ അടച്ചാക്ഷേപിക്കുന്നതിനോട് തനിക്ക് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ടില്ലെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. സര്‍ക്കാരും രാജകുടുംബവുമായി ഒരു ഒത്തുകളിയുമില്ലെന്നും ഇക്കാര്യത്തില്‍ കോടതി നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേത്ര ഭരണം രാജകുടുംബത്തില്‍ നിന്ന് മാറ്റേണ്ട ആവശ്യമില്ലെന്ന സത്യവാങ്മൂലം കോടതിയില്‍ നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags