ജമ്മു: ജമ്മുവിലെ കോട് ഭാല്വാള് ജയിലില്‍ പാകിസ്താനി തടവുകാരന് ആക്രമിക്കപ്പെട്ടു. പാകിസ്താനിലെ സിയാല്‍കോട്ട് സ്വദേശി റാണ സനാവുള്ള ഹഖ് ആണ് സഹാതടവുകാരന് മുന്‍ പട്ടാളക്കാരനായ വിനോദ് കുമാറിന്റെ ആക്രമണത്തിനിരയായത്. ഹഖിനെ വിദഗ്ധ ചികിത്സക്കായി ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി.
54 കാരനായ ഹഖ് കഴിഞ്ഞ 15 വര്‍ഷമായി തടവിലാണ്. ലാഹോറിലെ ജയിലില്‍ ആക്രമണത്തിനിരയായി ഇന്ത്യന്‍ പൗരന് സരബ് ജിത്ത് സിങ്ങ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ജയിലുകളിലെ പാക് സ്വദേശികളുടെ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഖേദം രേഖപ്പെടുത്തി. മാനുഷിക പരിഗണനയുടെ പേരില്‍ ചികിത്സക്കായി ഹഖിനെ വിട്ടയക്കണമെന്ന് പാകിസ്താന് ആവശ്യപ്പെട്ടു.