അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ സിഖ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ക്ക് പരുക്കേറ്റു. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഘര്‍ഷം. ക്ഷേത്രത്തിന്‍റെ ഭരണച്ചുമതലയുള്ള എസ്.ജി.പി.സി പ്രവര്‍ത്തകരും സിഖ് ശിരോമണി അകാലിദള്‍ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്.
അകാലിദള്‍ നേതാവ് സിമ്രന്‍ജിത് സിംഗ് മാനിന് സംസാരിക്കാന്‍ അവസരം നിഷേധിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയെന്നാണ് വിവരം. തുടര്‍ന്ന് അകലിദള്‍ പ്രവര്‍ത്തകരും എസ്.ജി.പി.സി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വാളുകളും കുറുവടികളും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. സംഘര്‍ഷം അരമണിക്കൂറോളം നീണ്ടു നിന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളില്‍ കയറി പ്രശ്നത്തില്‍ ഇടപെടാന്‍ പോലീസ് തയാറായില്ല.
1984-ലാണ് സിക്കുകാരുടെ പുണ്യസ്ഥലമായ സുവര്‍ണക്ഷേത്രം പിടിച്ചെടുത്ത തീവ്രവാദസംഘത്തെ തുരത്താനുള്ള സൈനിക നടപടിക്ക് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി നിര്‍ദേശം നല്‍കിയത്. ഓപ്പറേഷന്‍ ബ്ളൂസ്റ്റാര്‍ നടത്തിയതിലുള്ള പ്രതികാരം ഇന്ദിരാ വധത്തിലാണ് കലാശിച്ചത്.