ന്യൂഡല്‍ഹി
ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. മോഡി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ വർദ്ധന ഇന്നലെ അർദ്ധരാത്രി നിലവിൽ വന്നു. എണ്ണകമ്പനികളുടെ നഷ്‌ടം നികത്താൻ ഡീസൽവില എല്ലാ മാസവും 50 പൈസ വീതം വർദ്ധിപ്പിക്കാൻ കഴിഞ്ഞ യു.പി.എ സർക്കാരാണ് അനുമതി നൽകിയത്. സർക്കാർ മാറിയെങ്കിലും വിലവർദ്ധന തുടരാനായിരുന്നു തീരുമാനം.
എന്‍.ഡി.എ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം വിലവര്‍ധന എടുത്തുകളയുമെന്നാണ് കരുതപ്പെട്ടിരുന്നത്. നികുതിയടക്കം 65 മുതൽ 75 പൈസ വരെ വിവിധ സംസ്ഥാനങ്ങളിൽ വില കൂടും. ഡീസലിന് ലിറ്ററിന് നാല് രൂപയിലധികം നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ പ്രതിമാസ വില വര്‍ധന ഒഴിവാക്കാനാകില്ലെന്ന് പെട്രോളിയം മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രിലിൽ വർദ്ധന ഒഴിവാക്കി. തുടർന്ന് മെയ് 12-ന് 1.09 രൂപ കൂട്ടിയിരുന്നു.