അധിക പ്ലസ്ടു ബാച്ച് അനുവദിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത സ്കൂളുകളില്‍ അധിക ബാച്ച് അനുവദിക്കില്ലെന്നും. ലഭിച്ചിട്ടുള്ള 189 അപേക്ഷകള്‍ പരിഗണിച്ച്. ഒരു സ്കൂളില്‍ ഒരു ബാച്ചായിരിക്കും അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മലാപ്പറമ്പ് സ്‌കൂള്‍ പൊളിച്ചുമാറ്റാനുള്ള ഉത്തരവ് റദ്ദാക്കിയാതായും അദ്ദേഹം അറിയിച്ചു.
മോഡി സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ഏറ്റുമുട്ടലിനില്ലെന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സഹകരിച്ച് മുന്നോട്ടു പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു ഭരണവും സമരവും തങ്ങളുടെ നയമല്ല എന്നും രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസവും ഭരണപരമായ സഹകരണവും വേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.ബി ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് യു.ഡിഎഫില്‍ തര്‍ക്കങ്ങളില്ലെന്നും ഗണേശിന് മന്ത്രിസ്ഥാനം നല്‍കാമെന്ന് ഉറപ്പൊന്നും കൊടുത്തിരുന്നില്ല. പരിഗണിക്കാമെന്ന് മാത്രമെ പറഞ്ഞിരുന്നുള്ളൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.