സംസ്ഥാനത്ത് നടക്കുന്ന അനധികൃത ഖനനം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം.സുധീരൻ പരിസ്ഥിതി വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് കത്തയച്ചു. ഇതിനകം നല്കിയ ഖനനാനുമതികള്‍ പുന:പരിശോധിക്കണമെന്നും ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം ഇവയില്‍ അന്വേഷണം നടത്തണമെന്നും സുധീരന് ആവശ്യപ്പെട്ടു.
പരിസ്ഥിതി സമിതിയ്ക്ക് അധ്യക്ഷനില്ലാതിരുന്ന സമയത്ത് പാറമടകള്‍ക്ക് ഖനനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമായ പശ്ചാത്തലത്തില്‍ വിഷയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും സുധീരന് ഉന്നയിച്ചിരുന്നു. അനധികൃതമായ ഖനനം തടയുന്നതിനായി ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും സുധീരന് ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിലും ഇത് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗികമായി സുധീരന് സര്‍ക്കാരിന് കത്തയച്ചത്.