രാഹുല്‍ഗാന്ധിയുടെ വസതിക്ക് മുമ്പില്‍ സിഖ് സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. സിഖ്വിരുദ്ധ കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ്സും രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മാപ്പുപറയണമെന്നാവശ്യപ്പെട്ടയിരുന്നു പ്രതിഷേധ പ്രകടനം. കറുത്ത കൊടിയും പ്ലക്കാര്‍ഡുകളുമായി കോണ്‍ഗ്രസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് സിഖ് സംഘടനകള്‍ എത്തിയത്.
1984-ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നാണ് സിഖ്വിരുദ്ധ കലാപമുണ്ടായത്. ഈ കലാപത്തില്‍ ചില കോണ്ഗ്രസ്സുകാര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. കലാപത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നും സിഖ് സംഘടനകള്‍ ആവശ്യപ്പെട്ടു. സി.ബി.ഐയെ കൊണ്ട് വീണ്ടും സംഭവം അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. പ്രതിഷേധവുമായെത്തിയവര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു