Skip to main content
കോഴിക്കോട്

CPM-flagടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്‍റെ വിധി വരുന്ന ദിവസം അണികളോട് സംയമനം പാലിക്കാന്‍ സി.പി.ഐ.എം ആഹ്വാനം. ബുധനാഴ്ചയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാറാട് കോടതി ടി.പി വധക്കേസില്‍ വിധി പുറപ്പെടുവിക്കുക.വിധി വന്നാല്‍ ആഹ്ലാദ പ്രകടനമോ പ്രതിഷേധ പ്രകടനമോ നടത്തരുതെന്നും ശനിയാഴ്ച ചേര്‍ന്ന രണ്ടു ജില്ലാ കമ്മിറ്റികളും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.


സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വന്‍ സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.വിചാരണക്കോടതി പരിസരത്തും റിമാന്‍ഡ് പ്രതികളുള്ള ജയിലിലും സുരക്ഷ കര്‍ശനമാക്കി. ഉത്തരമേഖലാ അഡീഷണല്‍ ഡി.ജി.പി എന്‍. ശങ്കര്‍റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശനിയാഴ്ച വിചാരണക്കോടതി സന്ദര്‍ശിച്ചു.


കേസിന്റെ വിചാരണ നടത്തിയ എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി ജനവരി 22-നാണ് വിധി പ്രസ്താവിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ തിങ്കളാഴ്ചമുതല്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള പോലീസ് ആക്ടിലെ 78, 79 വകുപ്പുകള്‍പ്രകാരമാണ് നിരോധനാജ്ഞ.