കണ്ണൂര്‍ ജില്ലയില്‍ ഭാരതീയ ജനതാ പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി പ്രവര്‍ത്തകനും പയ്യന്നൂരില ഫോട്ടോഗ്രാഫറുമായ വിനോദ് കുമാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഞായറാഴ്ച സി.പി.ഐ.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘഷര്‍ത്തില്‍ കുത്തേറ്റാണ് വിനോദ് കുമാര്‍ കൊല്ലപ്പെട്ടത്. രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ വിനോദ് കുമാര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും വാഹനങ്ങള്‍ തടയില്ലെന്നും ബി.ജെ.പി അറിയിച്ചിരുന്നു. എന്നാല്‍ അഴീക്കോട് സ്വകാര്യ ബസ്സിനു നേരെയും സി.പി.ഐ.എം ഓഫീസിനു നേരെയും കല്ലേറുണ്ടായി. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
സി.പി.ഐ.എമ്മിന്റെ കൊടിമരവും ബോര്‍ഡുകളും ബി.ജെ.പിക്കാര്‍ നശിപ്പിച്ചെന്ന് ആരോപണത്തെതുടര്‍ന്നാണ് പ്രശ്നം ആരംഭിച്ചത്. കണ്ണൂരില്‍ നടക്കുന്ന കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ ബലിദാനദിനാചരണത്തിന്‍റെ ഭാഗമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന പ്രവര്‍ത്തകരാണ് പെരുമ്പ ദേശീയപാതയില്‍ ഏറ്റുമുട്ടിയത്.