ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് സില്ലുര്‍ റഹ്മാന്‍ (84) അന്തരിച്ചു. ബുധനാഴ്ച സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ ആയിരുന്നു മരണം. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്ത് മൂന്ന്‍ ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഭരണഘടന അനുസരിച്ച് സ്പീക്കര്‍ അബ്ദുല്‍ ഹാമിദ് ആക്ടിംഗ് പ്രസിഡന്റായി ചുമതലയേല്‍ക്കും
2009 ഫെബ്രുവരി 11-നാണ് സില്ലുര്‍ റഹ്മാന്‍ ബംഗ്ലാദേശിന്റെ പ്രസിഡന്റായി അധികാരമേറ്റത്. മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ റഹ്മാന്‍ ബംഗ്ലാദേശ് സ്ഥാപക പ്രസിഡന്റ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ അനുയായിയും നിലവില്‍ ഭരണത്തിലുള്ള അവാമി ലീഗിന്റെ പ്രവര്‍ത്തകനുമായിരുന്നു. 1972ല്‍ ബംഗ്ലാദേശ് വിമോചനത്തിനു ശേഷം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു റഹ്മാന്‍.