Skip to main content
കൂടംകുളം

കൂടംകുളത്ത് ബോംബ് പൊട്ടി രണ്ട് കുട്ടികളടക്കം ആറുപേര്‍ മരിച്ച സംഭവത്തില്‍ കൂടംകുളം ആണവവിരുദ്ധ സമരസമിതി നേതാവ് ഉദയകുമാറിനെതിരെ കേസ്. ചൊവ്വാഴ്ച ഇടിന്തക്കരൈയിലെ സുനാമി കോളനിയിലാണ് സ്‌ഫോടനമുണ്ടായത്. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ആണവ വിരുദ്ധ സമിതിയിലെ രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

വീട്ടില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തില്‍ രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. സംഭവ സ്ഥലത്ത് നിന്ന് പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെടുത്തിരുന്നു.

 

കഴിഞ്ഞ രണ്ടു വർഷത്തോളമായി കൂടംകുളം ആണവ നിലയത്തിനെതിരെ സമരം നടന്നു വരികയാണ്.