ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയിലേക്ക് മെയ് അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കും. മെയ് എട്ടിനാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വന്നതായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്ത് അറിയിച്ചു.
224 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏപ്രില്‍ 10 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 17 ഉം പിന്‍വലിക്കാനുള്ള തിയതി ഏപ്രില്‍ 20 ഉം ആണ്.
4.18 കോടി വോട്ടര്‍മാരുള്ള കര്‍ണാടകയില്‍ 50,446 പോളിംഗ് കേന്ദ്രങ്ങള്‍ ഉണ്ടാകും. ജൂണ്‍ മൂന്നിനാണ് നിയമസഭയുടെ കാലാവധി അവസാനിക്കുക.