നിതാഖത്ത് അപേക്ഷകര്‍ കുറവായതുകാരണം പ്രത്യേകം വിമാനത്തിന് പകരം ആവശ്യമുള്ള എല്ലാ അപേക്ഷകര്‍ക്കും സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി നോര്‍ക്ക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നോര്‍ക്ക വകുപ്പ് രൂപികരിച്ചിട്ടുള്ള പ്രാദേശിക ഉപദേശക സമിതികളില്‍ ഇതിനകം മൊത്തം 110 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. നവംബര്‍ 20ന് ഒരു കേന്ദ്രത്തില്‍ നിന്നും 150 നും 200 നും ഇടയ്ക്ക് യാത്രക്കാരുണ്ടായാല്‍ മാത്രമേ വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് ആവശ്യമുള്ള എല്ലാ പേര്‍ക്കും സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കാന്‍ നോര്‍ക്ക തീരുമാനിച്ചത്.
സിഡ്‌നിയില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന മന്ത്രി കെ.സി.ജോസഫ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഇതുവരെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ സൗദിയിലെ മൂന്ന് പ്രാദേശിക ഉപദേശക സമിതികളില്‍ ഡിസംബര്‍ ഒന്നിനകം അപേക്ഷിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.