Skip to main content
ബെര്‍ലിന്‍

ബെര്‍ലിനിലെ ബ്രിട്ടണ്‍ എംബസി ചാരവൃത്തിക്കായി ഉപയോഗിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജര്‍മ്മനി ബ്രിട്ടണോട് വിശദീകരണം തേടി. ബ്രിട്ടീഷ് അമ്പാസഡര്‍ സൈമണ്‍ മക്‌ഡൊണാള്‍ഡിനെ ജര്‍മന്‍ ആഭ്യന്തരമന്ത്രാലയം വിളിച്ചുവരുത്തി. ജര്‍മന്‍ സര്‍ക്കാരിനെതിരേ മക് ഡൊണാള്‍ഡും അദ്ദേഹത്തിന്‍റെ ഓഫിസും ചാരപ്പണി നടത്തിയെന്നാണ് ആരോപണം.

 

ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്‍റെ എന്‍.എസ്.എ ചോര്‍ത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് യു.എസ് അംബാസഡര്‍ ജോണ്‍ ബി. എമേഴ്സണിനെ ജര്‍മന്‍ വിദേശകാര്യ മന്ത്രി ഗൈഡോ വെസ്റ്റര്‍വെല്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ബ്രിട്ടീഷ് അമ്പാസഡറെ വിളിച്ചു വരുത്തിയത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമായാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം ഒരു ബ്രിട്ടീഷ് അംബാസഡറെ വിളിപ്പിക്കുന്നത്.

 

ആംഗല മെര്‍ക്കലിനെ കൂടാതെ 35 ലോകനേതാക്കളുടെ ഫോണ്‍ വിവരങ്ങളും യു.എസ് ചോര്‍ത്തുന്നുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. യു.എസ് മുന്‍ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥനായ എഡ്വേഡ് സ്‌നോഡനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.