തീരദേശനിയമം ലംഘിച്ച്ച പണികഴിപ്പിച്ച പാണാവള്ളി പഞ്ചായത്തിലെ ബനിയന്‍ ട്രീ (കാപ്പികോ) റിസോര്‍ട്ട് സുപ്രീംകോടതി വിധിപ്രകാരം പൊളിച്ചുനീക്കാന്‍ ജില്ലാകളക്ടര്‍ നടപടികള്‍ക്ക് തുടക്കമിട്ടു. വ്യാഴാഴ്ച രാവിലെ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ബോട്ട് മാര്‍ഗ്ഗം തുരുത്തിലേക്കു പുറപ്പെടുന്നതാണെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് മാധ്യമങ്ങളുടെ ഓഫീസുകളെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഗസ്ത് ആറിനാണ് പാണാവള്ളി പഞ്ചായത്തിലെ നെടിയന്‍തുരുത്തില്‍ മിനി മുത്തൂറ്റും കുവൈത്ത് കമ്പനി കാപ്പിക്കോയും മുഖ്യ പ്രൊമോട്ടര്‍മാരായ ബനിയന്‍ ട്രീ റിസോര്‍ട്ട് പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി വിധി വന്നത്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പാണാവള്ളി പഞ്ചായത്തും ഈ റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തിനു അനുകൂലമായിരുന്നു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പൊളിച്ചുനീക്കുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് നല്‍കപ്പെട്ട നിവേദനത്തില്‍ നാല് ഇടതുപക്ഷ എം.എല്‍.എ മാര്‍ ഒപ്പിട്ടത് വിവാദമായിരുന്നു. അതിനെതുടര്‍ന്ന് അവര്‍ നിവേദനത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു.
ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ആഗസ്ത് അവസാനം പാണാവള്ളി പഞ്ചായത്ത് റിസോര്‍ട്ടുടമകള്‍ക്ക് പൊളിക്കുന്നതിനായി നോട്ടീസ് നല്‍കി. അതിനു തൊട്ടുപിന്നാലെ പൊളിക്കുന്നതിനെതിരായി പഞ്ചായത്ത് പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. മുഖ്യാധാരാ മാധ്യമങ്ങളും ഈ വിഷയത്തിന് വേണ്ട പ്രാധാന്യം കൊടുത്തില്ല.
റിസോര്‍ട്ടുകള്‍ പൊളിക്കാതെ പാണാവള്ളി പഞ്ചായത്ത്; ലംഘിക്കപ്പെടുന്നത് സുപ്രീംകോടതി വിധി
സുപ്രീംകോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ ഉണ്ടാവുന്ന കോടതിയലക്ഷ്യത്തെ മുന്നില്‍ കണ്ടുകൊണ്ട് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് കളക്ടര്‍ പൊളിച്ചുനീക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് പിന്മാറിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ജില്ലാഭരണകൂടം ഇപ്പോള്‍ നടത്തുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് വേണ്ടി മാധ്യമ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ബുധനാഴ്ച വൈകീട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് മാധ്യമ ഓഫീസുകളെ വിവരമറിയിച്ചതെന്നും ആരോപണമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. കടുത്ത പ്രതിഷേധവും ചെറുത്തുനില്‍പ്പുമുണ്ടായാല്‍ അതിന്റെ പേരില്‍ പൊളിക്കല്‍ ശ്രമം ഉപേക്ഷിക്കാനാണ് സാധ്യതയെന്നും ആരോപണമുന്നയിക്കുന്നവര്‍ പറയുന്നു.