Skip to main content

'പിണറായി വിജയൻ സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ല

Glint Staff
Pinarayi-Veena
Glint Staff

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ അഴിമതി കേസിൽ വിചാരണ നേരിടാൻ പോകുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ കെ എം എബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവ്. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനും അഡീഷണൽ ഡിജിപിയുമായ എം ആർ അജിത് കുമാറിന് എതിരെ സിവിലായും ക്രിമിനൽ ആയും കേസ് എടുക്കേണ്ടതാണെന്ന് സംസ്ഥാന ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നു.
        ഇവർക്കെല്ലാം സംരക്ഷണകവചം ഒരുക്കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നിസ്സഹായതയുടെ നോക്കി നിൽക്കുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാന കാര്യങ്ങൾ നേരത്തെ നിയന്ത്രിച്ചിരുന്ന ഇപ്പോൾ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുന്ന എഡിജിപി എംആർ രജിത് കുമാറിനെതിരെ കേസെടുക്കണം എന്നുള്ള ഡിജിപിയുടെ നിർദ്ദേശം ഗുരുതരമായ കുറ്റകൃത്യത്തിലേർപ്പെട്ടതിൻ്റെ പേരിലാണ് . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽ വന്ന സംസ്ഥാനത്തെ ഏറ്റവും നീതിമാനായ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് പി വിജയൻ.അദ്ദേഹത്തിൻറെ ജീവിതകഥ വർഷങ്ങൾക്കു മുൻപ് തന്നെ സിബിഎസ്ഇ വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഉൾപ്പെട്ടതാണ്. ഇങ്ങനെയുള്ള വിജയൻ സ്വർണക്കള്ളക്കടത്തിൽ ഇടപെട്ടുവെന്ന് അജിത് കുമാർ കള്ളമൊഴി രേഖ മൂലം ഒപ്പിട്ടു കൊടുത്തതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാനുള്ള ഡിജിപിയുടെ റിപ്പോർട്ട് .
          കേരളത്തിനു മുഴുവൻ അറിയാവുന്ന പി വിജയനെ സ്വർണക്കള്ളക്കടത്തിൽ ഉൾപ്പെടുത്തി അദ്ദേഹത്തിൻ്റെ സൽപ്പേര് ഇല്ലായ്മ ചെയ്യാനുള്ള നീക്കം നടത്തിയ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഒരു എ ഡിജിപിയുടെ ക്രിമിനൽ മനോനില ഊഹിക്കാവുന്നതാണ്. അതിന് മുഖ്യമന്ത്രിയുടെ ഒത്താശ കൂടി ഉണ്ടാവുന്നു എന്നറിയുമ്പോഴാണ്  കേരളത്തിൻറെ പോലീസ് സംവിധാനത്തിന് അവസ്ഥയും മൊത്തം ഭരണത്തിൻറെ നിലയും പ്രകടമാകുന്നത്.
      ഈ സാഹചര്യത്തിൽ മുൻ എംഎൽഎ പി വി അൻവർ എംആർ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണം ഓരോ മലയാളിയുടെയും മനസ്സിൽ ഉയർന്നുവരുന്നു. കരിപ്പൂർ വിമാനത്താവളം കേന്ദ്രമാക്കി നടക്കുന്ന സ്വർണക്കടത്തിൽ മുഖ്യപങ്കാളി എം ആർ അജിത് കുമാർ ആണെന്നാണ് അൻവർ ആരോപിച്ചത്. അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും കേസെടുക്കണമെന്ന ഡിജിപി നിർദ്ദേശം അൻവറിലെ ആരോപണത്തെ ബലപ്പെടുത്തുന്നു.