Skip to main content

പശ്ചിമേഷ്യൻ യുദ്ധം ഇസ്രയേൽ അറബ് യുദ്ധമായി മാറുന്നു

Ali kKhameni

 

Netanyahu

 

ഇറാൻ നേരിട്ട് ഇസ്രയേലിനെ ആക്രമിച്ചതോടുകൂടി പശ്ചിമേഷ്യയിലെ യുദ്ധം അറബ് ലോകവും ഇസ്രയേലും തമ്മിലുള്ള യുദ്ധമായി രൂപപ്പെടുന്നു.ഇസ്രായേലിന്റെ വ്യോമ താവളം മിസൈൽ ആക്രമണത്തിൽ തകർത്തു എന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഈ അവകാശവാദത്തിൽ യാഥാർത്ഥ്യവുമുണ്ട്.മിസൈൽ ആക്രമണത്തിന് മുൻപും പിമ്പുമുള്ള ഇസ്രായേലിലെ വ്യോമത്താവളത്തിന്റെ ഉപഗ്രഹചിത്രം ഉദാഹരണമാണ്.
   ഇത് സൂചിപ്പിക്കുന്നത് ഇസ്രയേലിന്റെ മിസൈൽമിസൈൽ വേദ റോക്കറ്റുകളെ അവഗണിച്ച് മുന്നേറാനുള്ള മിസൈൽശേഷി ഇറാൻ ഉണ്ട് എന്നതാണ്.
വെള്ളിയാഴ്ച ഇറാനിൽ അമേരിക്കക്കും ഇസ്രയേലിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ജനം തെരുവിലിറങ്ങുകയുണ്ടായി.
      അറബ് ലോകം ഒന്നിച്ചു കഴിഞ്ഞാൽ നിഷ്പ്രയാസം ഇസ്രയേലിനെ തകർത്തു തരിപ്പണമാക്കാൻ കഴിയും എന്നാണ്  വെള്ളിയാഴ്ച പ്രാർത്ഥനയെ നയിച്ചുകൊണ്ട് മത അധ്യക്ഷനായ അലി ഖൊമേനിപറഞ്ഞിരിക്കുന്നത്.ഇത് ഒരേസമയം ഇസ്രായേലിന് ഭീഷണിയും അതേസമയം അറബ് ലോകത്തിലുള്ള ആഹ്വാനവും ആണ്. ഇസ്രായേലിന് തകർക്കും എന്ന് തന്നെയാണ് ഖൊമേനിയുടെ പ്രഖ്യാപനം
          ഇതുവരെ ഹമാസ് ,ഹിസ്ബുള്ള ,ഹൂദി എന്നീ സംഘടനകളിലൂടെ ഇസ്രായേലിനെതിരെ നടന്നിരുന്ന യുദ്ധത്തിൽ അറബ് രാഷ്ട്രങ്ങൾ പങ്കുചേർന്നിരുന്നില്ല.പുത്തൻ സാഹചര്യം അറബ് രാഷ്ട്രങ്ങളുടെ മേൽ സമ്മർദ്ദമായി മാറുകയാണ്. സിയോണിസ്റ്റുകൾക്കെതിരെയുള്ള സമരത്തിൽ അറബ് ലോകം ഒന്നിക്കണമെന്നാണ് ഖൊമേനിയുടെആഹ്വാനം. ഈ സാഹചര്യത്തിൽ അറബ്രാഷ്ട്രങ്ങൾക്ക് വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടി വരും.
    മാറിയ ഭൗമ രാഷ്ട്രീയ അന്തരീക്ഷത്തിൽ അത് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്.കാരണം അറബ് രാഷ്ട്രങ്ങളിൽ പലതും അമേരിക്കയുമായി സഹകരണത്തിലും സംയുക്ത സംരംഭങ്ങളിലും ഒക്കെ ഏർപ്പെട്ടിട്ടുള്ളവരാണ്. ഈ പശ്ചാത്തലത്തിൽ ഇസ്രയേലികൾക്കെതിരെ അറബ് ലോകം ഒന്നിക്കുക അല്ലെങ്കിൽ ഭിന്നിക്കുക എന്ന ഒരു സാഹചര്യം സംജാതമാകും. 

Ad Image