മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന്റെ പേരില്‍ യു.ഡി.എഫില്‍ പ്രതിസന്ധികളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല ഇക്കാര്യത്തില്‍ ലീഗിന്റെ അഭിപ്രായം പറയേണ്ടത് പിണറായി വിജയനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത സംഘടനകള്‍ക്ക് അവരുടെ തീരുമാനം എടുക്കാം എന്നാല്‍ സര്‍ക്കാരിന് സ്വന്തം നിലപാടുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം വിവാഹ പ്രായം സംബന്ധിച്ച വിവാദത്തില്‍ മുസ്ലിം യൂത്ത് ലീഗ് രംഗത്തെത്തി. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് വിവരക്കേടാണെന്നും അവസാന തീരുമാനം എടുക്കേണ്ടത് മത പണ്ഡിതന്മാരല്ലെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
എന്നാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കാനുള്ള നീക്കത്തിനു പിന്നില്‍ മുസ്ലീം ലീഗാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ലീഗിന്റെ നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.