Skip to main content

സി.പി.എം നടത്തിയത് വിനാശകരമായ പ്രചാരണം

People Fighting

ഇത്തവണത്തെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശ്രദ്ധേയമായത് സംസ്ഥാനത്തെ വിവിധ മതങ്ങൾ തമ്മിലുള്ള അകലത്തെ സൃഷ്ടിക്കുന്നതിലൂടെയാണ് .അതിൽ മുഖ്യ പങ്കുവഹിച്ചത് സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്നു സിപിഎമ്മും . മുസ്ലിം സമുദായത്തെ കായികമായി സംരക്ഷിക്കാനും പ്രതിരോധിക്കാനും തങ്ങൾ മാത്രമാണള്ളത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടന്നത്.അതിലൂടെ മുസ്ലിം സമുദായത്തെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റി അവരുടെ വോട്ട് നേടാനും.ഇതിന് ചുക്കാൻ പിടിച്ചതാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനും. 
      ടെലിവിഷൻ ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിപ്പിച്ച പരസ്യങ്ങളും,  സമസ്തയുടെ മുഖപത്രത്തിൽ പരസ്യം നൽകിയതിലൂടെയും സമസ്തയുടെ നേതൃത്വത്തിലുള്ളവരെ കൊണ്ട് എൽഡിഎഫിന് അനുകൂലമായി പരസ്യ നിലപാട് സ്വീകരിച്ചതിലും എല്ലാം  തെളിയുന്നത് സിപിഎമ്മിന്റെ ഈ ശ്രമമാണ്. ഇത് കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ മത കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതിനും മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തുന്നതും മാത്രമേ സഹായിക്കുകയുള്ളൂ . സിപിഎം സ്വീകരിച്ച ഈ നിലപാടിന് ഭാവി കേരളത്തിന് വലിയ വില നൽകേണ്ടിവരും.
 

Ad Image