ജയ്പൂര്‍: അജ്മീര്‍ ഖ്വാജാ മൊയിനുദ്ദീന്‍ ചിസ്തി ദര്‍ഗയില്‍ തീര്‍ഥാടനത്തിനായി പാകിസ്താന് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫ് ഇന്ത്യയിലെത്തി. വിദേശ കാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് അദ്ദേഹത്തെ ജയ്പ്പൂരില്‍ സ്വീകരിച്ചു. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ഔദ്യോഗിക ചര്‍ച്ചകളുണ്ടാകില്ല.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ തല വെട്ടി മാറ്റിയ പാക് സൈനികരുടെ നടപടിയില്‍ പ്രതിഷേധിച്ച് സന്ദര്‍ശനം ബഹിഷ്കരിക്കുമെന്ന് ദര്‍ഗ മുഖ്യ പുരോഹിതന് സൈനുല്‍ ആബിദ് അലിഖാന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പാകിസ്താന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി 2012 ഏപ്രിലില്‍ ദര്‍ഗയില്‍ തീര്ഥാടനത്തിനെത്തിയിരുന്നു.