കര്‍ണാടകയിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു ജയം. ബാംഗ്ലൂര്‍ റൂറലില്‍ കോണ്‍ഗ്രസിന്റെ ഡി.കെ സുരേഷ് ഒരു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിതാകുമാരിയെയാണ് ഡി.കെ സുരേഷ് തോല്‍പ്പിച്ചത്.
മാണ്ട്യയില്‍ കോണ്‍ഗ്രസ് നേതാവും ചലച്ചിത്ര നടിയുമായ രമ്യ 53000 വോട്ടുകള്‍ക്ക് വിജയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരു മണ്ഡലങ്ങളിലും ജെ.ഡി.എസിനായിരുന്നു ജയം. ജനതാദള്‍ എസിന്‍റെ സി.എസ് പുട്ടരാജുവിനെയാണ് രമ്യ തോല്‍പ്പിച്ചത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് ബി.ജെ.പി ജെ.ഡി.എസിന് പിന്തുണ നല്‍കിയിരുന്നു.
ബി.ജെ.പി, കെ.ജെ.പി, ബി.എസ് യെദിയൂരപ്പ തുടങ്ങിയവരുടെ പിന്തുണയോടെയാണ് ജെ.ഡി.എസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. ബാംഗ്ലൂര്‍ റൂറലില്‍ ഡി കുമാരസ്വാമിയും, മാണ്ട്യയില്‍ ചെലുവരായ സ്വാമിയും രാജി വച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്.