Skip to main content
വാഷിംഗ്‌ടണ്‍

വിക്കിലീക്‌സിനു പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കേസില്‍ യുഎസ് സൈനികന്‍ ബ്രാഡ്‌ലി മാനിംഗിനു സൈനികകോടതി 35വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ഇദ്ദേഹത്തെ സൈന്യത്തില്‍ നിന്നും പുറത്താക്കുമെന്ന് സൈനിക ജഡ്ജി പറഞ്ഞു.

 

ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ വിക്കിലീക്‌സ് സ്ഥാപകന്‍ അസാന്‍ജെയ്ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് മാനിംഗിനെതിരായുള്ള കേസ്. 12കൊല്ലത്തിനു ശേഷം മാത്രമേ പരോള്‍ അനുവദിക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.

 

ചാരവൃത്തി ഉള്‍പ്പടെയുള്ള 90വര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് മാനിംഗിന്മേല്‍ ചുമത്തിയിരിക്കുന്നത്. ഇദ്ദേഹം കുറ്റക്കാരനാണെന്നു കഴിഞ്ഞമാസം കോടതി കണ്ടെത്തിയിരുന്നു.