ചെല്‍സിയ മാനിംഗിന്റെ ശിക്ഷ പ്രസിഡന്റ് ഒബാമ ലഘൂകരിച്ചു
യു.എസ് സൈനിക-നയതന്ത്ര രേഖകള്‍ വികിലീക്സിന് ചോര്‍ത്തിക്കൊടുത്ത കേസില്‍ ശിക്ഷ അനുഭവിക്കുന്ന ചെല്‍സിയ മാനിംഗിന്റെ ശിക്ഷ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ലഘൂകരിച്ചു. ആവശ്യത്തിന് ശിക്ഷ മാനിംഗ് അനുഭവിച്ചതായി നിരീക്ഷിച്ചാണ് നടപടി.
യു.എസ് സൈന്യത്തില്‍ പ്രൈവറ്റ് ആയി സേവനമനുഷ്ഠിച്ചു വരവേയാണ് ലക്ഷക്കണക്കിന് വരുന്ന രേഖകള്‍ മാനിംഗ് ചോര്‍ത്തിയത്. തടവില്‍ കഴിയവേ തന്റെ ഭിന്നലിംഗ വ്യക്തിത്വം വെളിപ്പെടുത്തിയ അവര്‍ ബ്രാഡ്ലി മാനിംഗ് എന്ന പേര് മാറ്റി ചെല്‍സിയ മാനിംഗ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
ബ്രാഡ്‌ലി മാനിംഗിന് 35 വര്‍ഷം തടവ്
വിക്കിലീക്‌സിനു പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത കേസില്‍ യുഎസ് സൈനികന്‍ ബ്രാഡ്‌ലി മാനിംഗിനു സൈനികകോടതി 35വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.