
ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന സംസ്ഥാനത്തെ ലോട്ടറി വിതരണം മെയ് 18 മുതല്‍ വീണ്ടും ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യഘട്ടത്തില്‍ 100 ടിക്കറ്റ് വീതം ഏജന്റുമാര്‍ക്ക് വായ്പയായി നല്‍കും. ടിക്കറ്റ് വിറ്റതിന് ശേഷം ഈ ടിക്കറ്റിന്റെ പണം നല്‍കിയാല്‍ മതിയാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.