Skip to main content

ടൊയോട്ടയുടെ ഇന്ത്യയിലെ ഏറ്റവും പുതിയ വാഹനം സ്വന്തമാക്കി മോഹന്‍ലാല്‍. ടൊയോട്ടയുടെ എറ്റവും വലിയ എം.പി.വി ആയ വെല്‍ഫയറാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. കേരളത്തില്‍ ഈ വാഹനം വാങ്ങുന്ന ആദ്യത്തെ വ്യക്തിയാണ് മോഹന്‍ലാല്‍. 

രാജ്യാന്തര വിപണിയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന എം.പി.വിയാണ് വെല്‍ഫയര്‍. ഒറ്റ വേരിയന്റില്‍ മത്രമാണ് വെല്‍ഫയര്‍ ലഭ്യമാകുന്നത്. ഏകദേശം 80 ലക്ഷം രൂപയാണ് കേരളത്തില്‍ വാഹനത്തിന്റെ എക്‌സ് ഷോറും വില. 

117 ബി.എച്ച്.പി കരുത്തുള്ള 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 16.35 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. യാത്രാസുഖത്തിനാണ് വാഹനം മുന്‍ഗണന നല്‍കുന്നത്. സീറ്റുകള്‍ എങ്ങനെ വേണമെങ്കിലും ക്രമീകരിക്കാം. രണ്ടാം നിരയിലെ സീറ്റുകള്‍ കിടക്കയ്ക്ക് സമാനമായി ചരിക്കാവുന്നതാണ്. 

ഏഴ് എസ്.ആര്‍.എസ് എയര്‍ ബാഗുകള്‍, പനോരമിക് വ്യൂ മോണിറ്റര്‍, എമര്‍ജന്‍സിബ്രേക്ക് സിഗ്നല്‍ തുടങ്ങിയ  അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.