എല്‍.ഡി.എഫ് തിങ്കളാഴ്ച ആരംഭിച്ച സെക്രട്ടേറിയറ്റ് ഉപരോധ സമരം പിന്‍വലിച്ചു. സോളാര്‍ കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്.
പ്രതിപക്ഷത്തിന്‍റെ ആവശ്യം അംഗീകരിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അതിനാല്‍ സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭം തുടരുമെന്നും സമരമുറകള്‍ വ്യത്യസ്തമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിക്കുന്നതായും പിണറായി പറഞ്ഞു.
ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം അടുത്ത മന്ത്രിസഭായോഗത്തില്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഉപരോധ സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫ് സമരം ആരംഭിച്ചത്.