Skip to main content

നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെവ്വേറെ നടത്താന്‍ ഉത്തരവിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വധശിക്ഷ വെവ്വേറെ നടത്താന്‍ സാധിക്കില്ലെന്നും നിയമനടപടികള്‍ തീര്‍ക്കാന്‍ പ്രതികള്‍ക്ക് ഇനി ഒരുപാട് സമയ  അനുവദിക്കാന്‍ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. അതിന് ശേഷം വധശിക്ഷയ്ക്കുള്ള നടപടികള്‍ ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.