ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പേരും ആര്‍.ജെ.ഡിയുടെ ഒരു നിയമസഭാംഗവും ഹേമന്തിനൊപ്പം മന്ത്രിമാരായി സത്യപ്രജ്ഞ ചൊല്ലി അധികാരമേറ്റു. ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും, എം.കെ സ്റ്റാലിനും മമതാ ബാനര്‍ജിയും മറ്റ് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പങ്കെടുത്തു.
മോറാബാദി മൈതാനത്ത് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാമേശ്വര്‍ ഓറോണ്‍, കോണ്‍ഗ്രസ് നേതാവും മുന്‍ ഝാര്‍ഖണ്ഡ് നിയമസഭാ സ്പീക്കറുമായിരുന്ന അലംഗീര്‍ അലാം, ആര്‍.ജെ.ഡിയില്‍ നിന്ന് വിജയിച്ച സത്യാനന്ദ് ഭൊക്ത എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.12 അംഗ മന്ത്രിസഭയിലെ ബാക്കി അംഗങ്ങള്‍ പിന്നീട് അധികാരമേല്‍ക്കും