കണ്ണൂരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വന്‍ പ്രതിഷേധം. ദേശീയ ചരിത്ര കോണ്‍ഗ്രസ് വേദിയിലാണ് ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുയര്‍ന്നത്. ദേശീയ പൗരത്വ നിയമത്തെ അനുകൂലിച്ച നടപടിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് പ്രതിനിധികളും വിദ്യാര്‍ത്ഥികളും പ്ലക്കാര്‍ഡുകളുമായി എഴുന്നേല്‍ക്കുകയായിരുന്നു. ചിലര്‍ മുദ്രാവാക്യം മുഴക്കി.
പ്രതിഷേധിച്ച നാല് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ്ചെയ്തു. ഗവര്ണര്പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങിയതിനുശേഷമാണ് അറസ്റ്റ് നടന്നത്.
ഈ പ്രതിഷേധങ്ങള്‍കൊണ്ടൊന്നും തന്നെ നിശബ്ദനാക്കാനാവില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ആവര്‍ത്തിച്ച് ഗവര്‍ണര്‍ സ്വന്തം പ്രസംഗത്തില്‍ പരാമര്‍ശം നടത്തിയിരുന്നു. പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതില്‍ എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു. എങ്കില്‍ സംവാദം ഇപ്പോള്‍ത്തന്നെ നടത്താമെന്ന് ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത ചരിത്രകാരന്മാരും വിദ്യാര്‍ത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു.