സഞ്ജയ് ദത്തും ശിക്ഷയും
ഏ.കെ.47നും ഗ്രനേഡുകളും അനധികൃതമായി കൈവശം വെച്ചതിന്റെ പേരില്‍ രാജ്യത്തെ പരമോന്നതകോടതി ശിക്ഷിച്ച സഞ്ജയ് ദത്തിന് ഇളവു നല്‍കണമെന്നാവശ്യപ്പെടുമ്പോള്‍, നാടന്‍തോക്കും നാടന്‍ബോംബുമായി അറസ്റ്റുചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ മാധ്യമങ്ങളുടെ നിലപാട് എന്തായിരിക്കണമെന്നത് ആലോചനീയമാണ്; നിയമത്തിന്റെ മുന്നില്‍ വലിയവനും ചെറിയവനുമൊക്കെ ഒരുപോലെയെന്ന തത്വം അംഗീകരിക്കുകയാണെങ്കില്‍.