കേരളം സന്തോഷ് ട്രോഫി ഫൈനലില്‍
മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. 2012ന് ശേഷം ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ വി.കെ. അഫ്ദാലാണ് കേരളത്തിനായി ഗോള്‍ നേടിയത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കേരളം ബംഗാളിനെ നേരിടും.