ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതക്കളായ മാരുതി സുസുക്കി ഡീസല്‍ കാറുകളുടെ നിര്‍മ്മാണം ഘട്ടം ഘട്ടമായി നിര്‍ത്തുന്നു. വ്യാഴാഴ്ചയാണ് കമ്പനി ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപനം നടത്തിയത്. വരുന്ന ഏപ്രില്‍ മുതല്‍ ഡീസല്‍ വാഹനങ്ങള്‍ പുറത്തിറക്കില്ലെന്നും കമ്പനി പ്രഖ്യാപിച്ചു.
മലിനീകരണ നിയന്ത്രണം സംബന്ധിച്ചുള്ള കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ബി എസ് 6 നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത് മുന്നില്‍ കണ്ടാണ് മാരുതി സുസുക്കിയുടെ തീരുമാനം. 2020 ഏപ്രില്‍ മാസം ഒന്നാം തിയതിയാണ് ബി എസ് 6 മലിനീകരണ ചട്ടങ്ങള്‍ രാജ്യത്ത് പ്രാബല്യത്തിലാകുക. അതുകൊണ്ടാണ് ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.