Skip to main content
Ad Image

Irina

കുളിക്കുന്നതിനിടെ ഐഫോണ്‍ ഉപയോഗിച്ച 15 കാരിയ്ക്ക് ദാരുണാന്ത്യം. റഷ്യക്കാരിയായ ഐറിന റൈബ്‌നിക്കോവ ബാത്ത് ടബ്ബില്‍ കുളിക്കുന്നതിനിടെ ചാര്‍ജിലിട്ട ഐഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ടബ്ബില്‍ വച്ച് സുഹൃത്തുക്കള്‍ക്ക് മെസേജ് ടൈപ്പ് ചെയ്ത് അയക്കുന്നതിനിടെ ഫോണ്‍ കൈയില്‍ നിന്ന വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ഫോണ്‍ ചാര്‍ജിലായിരുന്നതുകൊണ്ട് വെള്ളത്തില്‍ വീണതോടെ ഷോക്കേറ്റു.

 

കഴിഞ്ഞ വര്‍ഷം ഐഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടീഷ് യുവാവും മരിച്ചിരുന്നു. ബാത്ത് റൂമില്‍ വച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് 32 കാരനായ റിച്ചാര്‍ഡ് ബുള്ളിന് അപകടം സംഭവിച്ചത്.

 

ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഏഴു ശതമാനം പേര്‍ കുളിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് വിവിധ സര്‍വേകള്‍ പറയുന്നത്.

 

Ad Image