മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രതി സ്വയം ലിംഗം മുറിച്ചു. പീരുമേട് ജബ് ജയിലില്‍ കഴിയുന്ന 42 കാരന്‍ തടവുകാരനാണ് ക്ഷൗരക്കത്തി ഉപയോഗിച്ച് സ്വന്തം ജനനേന്ദ്രിയം ഛേദിച്ചത്. സംഭവം കണ്ട സഹതടവുകാര്‍ ഉടന്‍ തന്നെ ജയില്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് ഇയാളെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. എല്ലാ ചൊവ്വാഴ്ചയും തടവുകാരെ ഷേവ് ചെയ്യാന്‍ അനുവദിക്കാറുണ്ട്. ഈ സമയത്താണ് ഇയാള്‍ ഇത് ചെയ്തത്. അപ്പോള്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും ഇയാളെ കൊണ്ടുപോയി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ചതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്.
ചെയ്യാത്ത കുറ്റത്തിനാണ് താന്‍ പിടിക്കപ്പെട്ടതെന്നും, തന്നെ മനപ്പൂര്‍വം കുടുക്കുകയായിരുന്നെന്നും ഇയാള്‍ പറഞ്ഞിരുന്നതായി സഹതടവുകാര്‍ പറഞ്ഞു. പോക്‌സോ നിയമ പ്രകാരം അറസ്റ്റിയായി വിചരണ തടവ് അനുഭവിക്കുന്ന ഇയാളെ ജാമ്യത്തിലെടുക്കാന്‍ ഇതുവരെ ആരും വന്നിട്ടില്ലെന്നും ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നും ജയില്‍ അധികൃതര്‍ പറയുന്നു.