ഫുട്ബോള്‍ മത്സരത്തിനിടെ കളിക്കളത്തിലേക്കെത്തി കാണികളെ കൈയിലെടുത്ത് പട്ടി. ജോര്‍ജിയന്‍ ഫുട്ബോള്‍ ലീഗിലെ മത്സരത്തിനിടെയാണ് സംഭവം. ടോര്‍പിഡോ കുടെയ്സി, ഡിലാ ഗോരി ടീമുകള്‍ തമ്മിലുള്ള മത്സരം പുരോഗമിക്കവെ അപ്രതീക്ഷിതമായി ഗ്രൗണ്ടിലേക്കെത്തിയ പട്ടി അവിടെ നിലയുറപ്പിച്ചു. താരങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും പട്ടി ചെറിയ കുസൃതികള്‍ കാട്ടി അവിടെ തന്നെ നിന്നു.
ഇതിനിടെ ടോര്‍പിഡോ ഗോളിയെ പട്ടിയ്ക്ക് വല്ലാതങ്ങ് ഇഷ്ടമായി. പിന്നെ ഒരുമിച്ച് കളിയായി. തുടര്‍ന്ന സുരക്ഷാജീവനക്കാരെത്തിയാണ് പട്ടിയെ പുറത്തേക്ക് കൊണ്ടുപോയത്. ഇതുവഴി മൂന്ന് മിനിറ്റോളമാണ് മത്സരം തടസപ്പെട്ടത്.