ആനപ്പുറത്ത് കയറ്റി എഴുന്നള്ളിക്കുന്നതിനിടെ അസം ഡെപ്യൂട്ടി സ്പീക്കര്‍ കൃപാനാഥ് മല്ല താഴെ വീണു. ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സ്വന്തം നിയോജക മണ്ഡലത്തിലെത്തിയ മല്ലയ്ക്ക് അനുയായികള്‍ ഒരുക്കിയ സ്വീകരണത്തിനിടെയായിരുന്നു സംഭവം.
ഘോഷയാത്രയായി മല്ലയെ സ്വീകരിച്ച് ആനപ്പുറത്തെഴുന്നെള്ളിക്കുന്നതിനിടെ ആന ഇടഞ്ഞു. തുടര്‍ന്ന് പിടിവിട്ട മല്ല പൊടുന്നനെ താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ മല്ലയ്ക്ക് പരിക്കൊന്നും സംഭവിച്ചില്ല. ബിജെപിയുടെ നിയമസഭാ അംഗമാണ് മല്ല. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.