രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളാ കോണ്‍ഗ്രസ്(എം) ഐക്യജനാധിപത്യ മുന്നണിയില്‍ തിരിച്ചെത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് കെ.എം മാണി യു.ഡി.എഫ് പ്രവേശനം പ്രഖ്യാപിച്ചത്. മതനിരപേക്ഷകക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്താനാണ് ഈ തീരുമാനം. തിരിച്ചുവരവ് മുന്നണിക്കും കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും മാണി പറഞ്ഞു.
താന്‍ രാജ്യസഭയിലേക്ക് ഇല്ലെന്നും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് തീരുമാനം ഇന്നുതന്നെയുണ്ടാകും എന്ന് അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വസതിയില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍ അദ്ദേഹം പങ്കെടുത്തു.
മാണി യോഗത്തിനെത്തിയതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ഇറങ്ങിപ്പോയി. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രവര്‍ത്തകര്‍ക്ക് വലിയ അമര്‍ഷമുണ്ടെന്നും അതിനാല്‍ താന്‍ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ല എന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും യോഗത്തില്‍ പങ്കെടുത്തില്ല.