അപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ മകനെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ എട്ട് കുട്ടികളെ ദത്തെടുത്ത് റഷ്യന്‍ വനിത. 'ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. എന്റെ മകനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നാല്‍ അനാഥ കുട്ടികളെ ദത്തെടുത്തോളാമെന്ന്. ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു, എന്റെ മകനെ തിരികെ ലഭിച്ചു,' ആ അമ്മ പറഞ്ഞു.
ആറ് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടിയെയുമാണ് ഈ അമ്മ ദത്തെടുത്തിരിക്കുന്നത്. അവരെല്ലാം ഭിന്നശേഷിക്കാരുമാണ്. പ്രാദേശിക നിയമ പാലന ഏജന്‍സിയിലെ ഉദ്യോഗസ്ഥനായി ജോലിനോക്കുമ്പോഴാണ് ഇവരുടെ മകന് അപകടം സംഭവിക്കുന്നത്. തുടര്‍ന്ന് ആറ് മാസത്തോളം ചികിത്സയിലായിരുന്നു.