ഓര്‍ഡറനുസരിച്ച് ഭക്ഷണം വീട്ടിലെത്തിക്കാന്‍ ഡെലിവറി സ്റ്റാഫിന് പകരം സ്വയം നിയന്ത്രിത റോബോട്ടുകളെ അവതരിപ്പിച്ച് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്റ്റാര്‍ഷിപ്പ് ടെക്‌നോളജീസ്. സ്ഥാപനത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങിലാണ് റോബോട്ട് ഭക്ഷണവുമായെത്തുക.
ഓര്‍ഡറെടുത്ത് 15 മുതല്‍ 30 മിനിറ്റുകള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ക്ക് റോബോട്ടുകള്‍ ഭക്ഷണമെത്തിച്ചു നല്‍കുമെന്നാണ് കമ്പനി പറയുന്നത്. വരുന്ന ഒരുവര്‍ഷത്തിനുള്ളില്‍ യൂറോപ്പിലെയും അമേരിക്കയിലെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ക്യാമ്പസുകളിലുമായി 1,000 റോബോട്ടുകളെ പുറത്തിറക്കുമെന്നും സ്റ്റാര്‍ഷിപ്പ് ടെക്‌നോളജീസ് അറിയിച്ചു.