എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാര്‍ സംരംഭമായ ടെസ്ലയിലെ ഓട്ടോപൈലറ്റ് വിഭാഗം വൈസ് പ്രസിഡന്റായ ജിം കെല്ലര്‍ രാജി വച്ച് ഇന്റലില്‍ ചേര്‍ന്നു. ഓട്ടോപൈലറ്റ് സംവിധാനം (വാഹനം സ്വയം നിയന്ത്രിക്കുന്ന സംവിധാനം) ഓണ്‍ ആയിരുന്ന സമയത്ത് വാഹനം അപകടത്തില്‍ പെട്ടത്തിനെ തുടര്‍ന്ന് കമ്പനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ജിമ്മിന്റെ രാജി.
ടെസ്ലയിലെ ജോലി മറക്കാനാവാത്ത അനുഭവമാണെന്നും, കൂടുതല്‍ നൂതന സാങ്കേതികവിദ്യകള്‍ കമ്പനിയില്‍ നിന്ന് പ്രതീക്ഷിക്കുന്നു എന്നും ജിം പ്രതികരിച്ചു.