അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ വിനോദ മേഖലയില്‍ 4 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി സൗദി അറേബ്യ. സൗദി എന്റെര്ടെയ്ന്മെന്റ് അതോറിട്ടി ജനറലാണ് ഇക്കാര്യം അറിയിച്ചത്. 2016 ല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നിക്ഷേപവും വരുന്നത്.
കച്ചവട സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ വര്‍ഷം സൗദി എടുത്ത് കളഞ്ഞിരുന്നു.