ബംഗളൂരുവില്‍ ഒരുസംഘം യുവാക്കള്‍ സിമന്റ് ഉപയോഗിക്കാതെ കെട്ടിട നിര്‍മാണത്തിനാവശ്യമായ സോളിഡ് ബ്ലോക്ക് കട്ടകള്‍ നിര്‍മിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചു. പ്രകൃതിക്ക് യാതൊരുവിധ ദോഷവും വരുത്താത ജിയോപോളിമര്‍ സാങ്കേതികത ഉപയോഗിച്ചാണ് സിമന്റ്ലെസ് ബ്രിക്സിന്റെ നിര്‍മാണം.
ബംഗളുരു സി.എം.ആര് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികളായ നാല് പേരാണ് സംഘത്തിലുള്ളത്. സാധാരണ സിമന്റ് കട്ടകളുടെ വിലയുടെ പകുതിമാത്രമേ ഈ കട്ടകള്‍ക്ക് വരുന്നുള്ളൂ. സിമന്റ് കട്ടകളെ അപേക്ഷിച്ച് ഇവക്ക് നിര്‍മാണ സമയം വളരെ കുറവ് മതിയെന്നും, നിലവില്‍ വിപണിയിലുള്ള ഏത് കട്ടയെക്കാളും ഉറപ്പുണ്ടെന്നും സംഘം അവകാശപ്പെടുന്നു.