Skip to main content
Ad Image

stock-market

അമേരിക്കന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയുടെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും. സെന്‍സെക്‌സ് 1015 പോയന്റ് താഴ്ന്ന് 33,742ലും നിഫ്റ്റി 306 പോയന്റ് നഷ്ടത്തില്‍ 10,359ലുമാണ് വ്യാപാരം ആരംഭിച്ചത്. അമേരിക്കന്‍ ഓഹരി സൂചിക ഡൗ ജോണ്‍സ് കൂപ്പുകുത്തിയതിനെതുടര്‍ന്നാണ് ഏഷ്യന്‍ വിപണികളിലും കനത്ത തകര്‍ച്ച നേരിട്ടത്. 5.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടതാണു തിരിച്ചടിക്കു കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു.

 

ആറുവര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ഡൗ ജോണ്‍സ് 1,100 പോയന്റ് താഴ്ന്നു.യുഎസ് ജോബ് ഡാറ്റ പുറത്തുവന്നതിനെതുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ കനത്ത വില്‍പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്.

 

കൂടുതല്‍ തകര്‍ച്ച മുന്നില്‍ കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുകയാണ്. ആക്‌സിസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ലുപിന്‍, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്‍സ്, ഒഎന്‍ജിസി, വിപ്രോ, ടെക് മഹീന്ദ്ര, വിപ്രോ, റിലയന്‍സ്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ തുടങ്ങി ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ്.

 

Ad Image