Skip to main content
Thiruvananthapuram

mp.veerendrakumar

ജെ.ഡി.യു വീരേന്ദ്രകുമാര്‍ വിഭാഗം യുഡിഎഫ് വിട്ട് എല്‍.ഡി.എഫിലേക്ക്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.പാര്‍ട്ടിയുടെ 14 ജില്ലാ സെക്രട്ടറിമാരും നീക്കത്തെ അനുകൂലിച്ചു.യുഡിഎഫ് വിടുന്നതിന്നതിന് തടസം നിന്നിരുന്ന മുന്‍ മന്ത്രി കെ പി മോഹനന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിലപാട് മയപ്പെടുത്തിയതോടെയാണ് മുന്നണി മാറ്റം എന്ന തീരുമാനത്തിലേക്ക് ജെ.ഡി.യു ഒറ്റക്കെട്ടായി എത്തിയത്.

 

മുന്നണിമാറ്റത്തിന് ഇതാണ് അനുയോജ്യമായ സമയമെന്ന് വീരേന്ദ്ര കുമാര്‍ യോഗത്തില്‍ പറഞ്ഞു. എല്‍.ഡി.എഫില്‍ ചേരുന്നത് സംബന്ധിച്ച് നാളെ തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ അന്തിമ തീരുമാനമുണ്ടാകും. ജെഡിഎസുമായി ലയനം ഉണ്ടാവില്ലെന്നാണ് സൂചന.

 

സംസ്ഥാന ഭാരവാഹി യോഗത്തില്‍ മുന്നണി പ്രവേശനം സംബന്ധിച്ച് വീരേന്ദ്രകുമാര്‍ നേതാക്കള്‍ക്ക് സൂചനകള്‍ നല്‍കിയിരുന്നു. രാഷ്ട്രീയ സാഹചര്യവും അതോടൊപ്പം പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും ഇത് അനിവാര്യമാണെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ദേശീയ തലത്തില്‍ ശരത് യാദവിനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.